August 30, 2009

രണ്ട് അക്കങ്ങള്ക്കിടയിലെ ജീവിതം

കണക്കുകളുടേതാണ്
ശമ്പളദിവസം
അവൾക്കും
എനിക്കുമുണ്ട്
രണ്ട് കണക്കുകൾ
പാൽ പത്രം റേഷൻഷോപ്പ്
പലചരക്കുകട
മെഡിക്കലൽ സ്റ്റോറ്
കുഞ്ഞുങ്ങളുടെ കൊച്ചിഷ്ടങ്ങൾ
മാസാവസാനം തൊട്ട്
അവൾ കണക്കുകൂട്ടുന്നത് കേൾക്കാം
ഗ്യാസ് സിലിണ്ട്ര് തീറ്ന്നല്ലോയെന്നും
ഇത്തവണ വീട്ടുടമസ്ഥനോട്
എന്താണ് പറയുകയെന്നും
ഓരോ രാത്രിയും
ഒരു പ്രാറ്ത്ഥനപോലെ
അവൾ പിറുപിറുക്കുന്നത്
കേൾക്കാം
ഓഫീസില്
തുണിക്കച്ചവടക്കാരാൻ
കൊണ്ട് വന്ന
വെള്ളയിൽ നീലപൂക്കളുള്ള
സാരിയെടുക്കാനായില്ലെന്നും
പണയംവച്ച
സ്വറ്ണ്ണക്കമ്മലിണ്ടെ
കാലാവധി കഴിയാറായെന്നും
ഉറക്കങ്ങളിൽനിന്നുണറ്ന്നവൾ
പരിഭവിക്കുന്നതറിയാം
അതൊക്കെ കണ്ടില്ലെന്നും
കേട്ടില്ലെന്നും നടിക്കാനാകാതെയാണ്
അരണ്ട വെളിച്ചത്തിലിരുന്ന്
ചില്ലുഗ്ലാസിലെ വിഷം
ഞാൺ കുടിക്കുന്നത്
സമാന ദു:ഖമുള്ള
ചങ്ങാതിയെ കുടിപ്പിക്കുന്നത്
കിടപ്പറയിലെ
അവളുടെ കണക്കുകൂട്ടലുകൾ

തെറ്റാതിരിക്കാനാണ്
ഒരു കണക്കുമാത്രം പറയുന്ന
പെണ്ണിനെ തേടിപോകുന്നത്
അപ്പോഴൊക്കയും
ഞാനെന്നോട് പറയുന്നുണ്ട്
അവളെയെനിക്കെന്തിഷ്ടമാണ്
എന്തിഷ്ടമാണ്.

3 comments:

Sanal Kumar Sasidharan said...

ഓഹോ അതു ശരി..അങ്ങനെയോ
...പക്ഷേ കണക്കിൽ ഒതുങ്ങാത്ത കണക്കുകൾ ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്..കവിതയിലെ കണക്കുകൾ കുറച്ചുകൂടി സാമൂഹികമാവാം

ഹരീഷ് കീഴാറൂർ said...

നന്ദി. ചെറിയൊരിടവേളയ്ക്കു ശേഷമുള്ള തിരിച്ചു വരവ് ചെറിയ കണക്കു തെറ്റികൂട്ടിയാകാമെന്ന് കരുതി.

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

അക്കങ്ങളാം ഈ ജീവിതമെന്തിനു തന്നുവെന്‍ ദൈവമേ!!!