വീടിന്
മതിലുകെട്ടാത്തവർ
നാലതിരിലും
ചെമ്പരത്തിക്കമ്പ്
കുത്തിവയ്ക്കും
വെള്ളവുംവളവുമില്ലെങ്കിലും
വീട്ടുകാരനോട്
കൂറുള്ള പട്ടിയെപോലെ
അത് വേരുകളാഴ്ത്തി
കാവല്‍ നില്ക്കും
അതിരുമുറിച്ച് കടക്കരുതെന്ന്
ചുവന്ന സിമ്പലുകളാൽ
ഓറ്മ്മിപ്പിക്കും
റോസയും മുല്ലയും
കാശിതുമ്പയുമെല്ലാം
ചെടിച്ചട്ടികളുടെ
മടിത്തട്ടുകളിലിരുന്ന്
ചിരിക്കും
ഒരുപെണ്ത്തലയിലും
സ്ഥാനമില്ലാതെ
ഒരു പ്രണയസങ്കൽപ്പത്തിലും
ഇടമില്ലാതെ
പൂവായ് മണക്കാതെ
മച്ചിയായിപോയതെന്ന്.
ചിലപ്പോള്‍
വഴിത്തെറ്റി
ആരെങ്കിലും വന്ന്
പറിച്ച് കാതിൽ വയ്ക്കും
പ്രാന്തൻ പ്രാന്തനെന്ന്
കണ്ടവരൊക്കെ ആറ്ത്തുചിരിക്കും
അപ്പോഴാണ്
സങ്കടം വരുന്നത്
കാതില്നിന്നൂറ്ന്ന് വന്ന്
ആ കവിളില്‍ അമറ്ത്തിയമറ്ത്തി
ഉമ്മവയ്ക്കാൻ കൊതിതോന്നുന്നത്
July 14, 2009
Subscribe to:
Post Comments (Atom)
4 comments:
nice one.
ഹരീഷ്, വ്യക്തതയുണ്ട്. വികാരമുണ്ട്. സൌന്ദര്യമുണ്ട്. എഴുതൂ വീണ്ടും വീണ്ടും :)
നന്ദി. മാഷ്പറയുമ്പോൾ അതൊരംഗീകാരമാണ്.ഇനിയുമെഴുതാനുള്ള ആവേശവും,കരുതലുമാണ്.
ചെമ്പരത്തിയുടെ ചുവന്ന തുടുപ്പിനും അന്യതാബോധവും ദു:ഖവുമുണ്ടെന്ന കവിമനസ്സിന്റെ ചൊല്ലിന് അര്ത്ഥസമ്പുഷ്ടിയുണ്ട്.ആ ചെമപ്പിന്റെ സൌഭഗവും മൂലക ഗുണങ്ങളും രാജാങ്കണത്തില്‍ വിരാജിക്കുന്ന മറ്റു പല പൂവുകള്‍ക്കും ഇല്ലെന്നും നാം കാണാതെ പോകരുത്
Post a Comment