മഴത്തുള്ളികൾ
മണ്ണിൽ വീണുപൊടിച്ച്
ചുവന്ന ചാലായി
ഓടിപോകുന്നത്
മരം
ചില്ലകൾക്ക്
കാണിച്ചു കൊടുത്തു
നെഞ്ചിനു നേർക്ക്
വരുന്ന ഒരു മഴുവിനു
മുൻപ്
നമുക്കും
ഓടിപോകാമെന്ന്
ചില്ല മരത്തിനോട് കെഞ്ചി
അതു കേൾക്കേ
മണ്ണിനടിയിൽ
നിന്നു വേരുകളുടെ
ചങ്ങലച്ചിരി
മരത്തിലിടിച്ചു ചിതറി
മരത്തിന്റെ
നിസ്സഹായത
വിശ്വസിക്കാതെ
മേൽമണ്ണിനപ്പുറം
കാഴ്ച്ചയില്ലാത്ത
ചില്ലകൾ
ഇലകൾ പൊഴിച്ച്
പ്രതിഷേധിച്ചുകൊണ്ടിരുന്നു.
September 9, 2009
Subscribe to:
Post Comments (Atom)
1 comment:
ചിലപ്പോളിങ്ങനെയാണ് നല്ല കവിതകൾ കണ്ണിൽ പെടാതെ പോകും. മനപൂർവമായിരിക്കില്ല പിന്നീടെപ്പോഴെങ്കിലും കണ്ടെടുക്കപ്പെടാനുള്ള നിയോഗം അവയ്ക്കുണ്ടായിരിക്കും...
Post a Comment