September 27, 2009

രണ്ടു കവിതകൾ

കടം
അച്ഛൻവാങ്ങിയ
കയറിൽ
ഒരുമുഴം
മിച്ചമുണ്ടായിരുന്നതുകൊണ്ട്
ഒടുവിൽ
കയറിന്റേയും
കടക്കാരൻ
വീട്ടിൽ വന്നപ്പോൾ
അമ്മയ്ക്ക്
കടം വാങ്ങേണ്ടി
വന്നില്ല.
സൌഹ്യദത്തിന്
ഒരു മരംവേണ്ട
വിഷംതീണ്ടാതെ
ഒരിലമതി

3 comments:

പാവപ്പെട്ടവൻ said...

കവിതകള്‍ മനോഹരം അര്‍ത്ഥ പൂര്‍ണം

താരകൻ said...

കവിതയുടെ ഒരു കുഞ്ഞു മഞ്ഞു തുള്ളിയിൽ
ഒരു ജന്മ ദു:ഖത്തിന്റെ കറുത്ത ആകാശം മുഴുവനും....നന്നായിരിക്കുന്നു.

കുളക്കടക്കാലം said...

വരികളെന്തിനു കൂടുതല്‍.....നന്നായിട്ടുണ്ട്