September 19, 2009

ഉറുമ്പ്

പിന്നിലെങ്കിലും
വരിതെറ്റിച്ചിട്ടില്ല
ഒരുതരിമധുരത്തിനും
ഒറ്റയ്ക്ക്കൊതിച്ചിട്ടില്ല
കയ്പ്പിച്ച വഴികളിൽ
കലഹിച്ചകന്നിട്ടില്ല
മോഹിച്ചിട്ടേയുള്ളൂ
കൂട്ടംതെറ്റാതൊന്ന്
ജീവിക്കാൻ
കൂട്ടംതെറ്റിയൊന്നൊടുങ്ങാൻ

5 comments:

പാവപ്പെട്ടവൻ said...

നല്ല വരികള്‍ ചെറുതെങ്കിലും അര്‍ത്ഥപൂര്‍ണം ആശംസകള്‍

Anila Balakrishnan said...

valare nannaayitund

Karthik V.R. said...

good,,,,,,go ahead...........

സന്തോഷ്‌ പല്ലശ്ശന said...

ഇത്തിരി വരികളില്‍ ഒരുപാട്‌ അര്‍ത്ഥങ്ങള്‍

ഷൈജു കോട്ടാത്തല said...

ആശംസകള്‍